യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മലപ്പുറം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്.
ആണ്‍ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്‍സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായി.
ആണ്‍ സുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച സംഘം തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ തള്ളുകയായിരുന്നു. ഈ മാസം 22നായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുപ്പൂര്‍ സ്വദേശികളാണ് ആണ്‍ സുഹൃത്തും ഭാര്യയും.
തമിഴ്‌നാട് സ്വദേശി ഗുണശേഖരന്‍ നിലമ്പൂര്‍ സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തൃശൂരില്‍ വന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി തോമസ് എന്നയാള്‍ക്ക് കൊട്ടേഷന്‍ കൊടുത്തു. തുടര്‍ന്ന് ദേവിയും തോമസും ഉള്‍പ്പെടെ അഞ്ചുപേര്‍ തൃശൂരിലെത്തി.
ലോഡ്ജിലെത്തിയ സംഘം ഗുണശേഖരനെയും യുവതിയെയും ബലമായി കാറില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെട്ടെത്തിയ യുവതിയാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഈ കേസ് പിന്നീട് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്നായാണ് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തോമസിനും ദേവിക്കുമൊപ്പം പാല്‍രാജ്, ശങ്കര്‍, രഘുപതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


