കുവൈത്തിന്​ നേരെ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട്​ ഇറ്റാലിയൻ പൗരൻമാർ കൊല്ല​പ്പെട്ടു

കുവൈത്ത്​ സിറ്റി: കുവൈത്തിന്​ നേരെ ഇറാൻ നടത്തിയ ​ഡ്രോൺ ആക്രമണത്തിൽ രണ്ട്​ പേർ കൊല്ല​പ്പെടുകയും രണ്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. മരണ​പ്പെട്ട രണ്ട്​ പേരും ഇറ്റാലിയൻ പൗരൻമാരാണ്​. കുവൈത്തി, പാകിസ്താനി പൗരൻമാർക്കാണ്​ പരിക്ക്​. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്​. കുവൈത്തിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടാണ്​ ഇറാന്‍റെ ആക്രമണമുണ്ടായത്​.

ഡ്രോണുകൾ കുവൈത്ത്​ സൈന്യം പ്രതിരോധിച്ചിരുന്നു. ഇത്​ പ്രതിരോധിക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്കും പരിക്കേറ്റത്. ആശുപത്രിയിൽ പ്ര​​വേശിപ്പിച്ച ഇറ്റാലിയൻ പൗരൻമാർ മരണ​പ്പെടുകയായിരുന്നു. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിൽ നിരവധി ഡ്രോണുകൾ കണ്ടെത്തി സൈന്യം നേരിട്ടതായും മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം ജാഗ്രത തുടരുകയാണെന്നും അറിയിച്ചു.

….

Share