സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ. നിവാസിൽ അസാരിയ (65) ആണ് റിയാദിന് സമീപം മജ്‍മഅയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽനിന്ന്​ 230 കിലോമീറ്റര്‍ അകലെ മജ്മഅയിൽ ​30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ് – ദാസൻ, മാതാവ് – തങ്കമ്മ, ഭാര്യ – ആലീസ്, മക്കൾ – മോനിഷ, അനീഷ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങൾക്ക്​ മജ്മഅ കെ.എം.സി.സി നേതാക്കളായ മുസ്തഫ അങ്ങാടിപ്പുറം, സഹീർ തങ്ങള്‍ നെല്ലികുത്ത്, നജീം അഞ്ചൽ, നവാസ് ബീമാപ്പള്ളി, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!