സൗദിയിൽ വരാനിരിക്കുന്നത് ഒന്നര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ

കഴിഞ്ഞ ദിവസം സൌദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച  ഇവന്റ്സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും അതിൻ്റെ പങ്കാളികളും ചേർന്ന് 14 ബില്യൺ റിയാൽ നിക്ഷേപിക്കുമെന്ന് ഫണ്ടിന്റെ സിഇഒ നായിഫ് അൽ റഷീദ് വെളിപ്പെടുത്തി.

ഈ നിക്ഷേപങ്ങളിലൂടെ വരും വർഷങ്ങളിൽ 28 ബില്യൺ റിയാലിന്റെ വരുമാനവും 160,000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസ്കാരികം, വിനോദസഞ്ചാരം, കായികം, വിനോദം  എന്നീ നാല് മേഖലകളിലായാണ് ഇവന്റ്സ് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് പ്രവർത്തിക്കുക. 2030-ഓടെ ഇൻഡോർ അരീനകൾ, ആർട്ട് ഗാലറികൾ, തിയേറ്ററുകൾ, കോൺഫറൻസ് സെൻ്ററുകൾ, കുതിരപ്പന്തയ ട്രാക്കുകൾ, ഓട്ടോ റേസിംഗ് ട്രാക്കുകൾ, മറ്റ് ഇവൻ്റ് സൗകര്യങ്ങൾ തുടങ്ങി 35 ലധികം പദ്ധതികൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടപ്പിലാക്കും.

പദ്ധതിക്കാവശ്യമായ ധനസഹായം നൽകുകയും പദ്ധതിക്ക് മേൽനോട്ടം വഹിക്കുകയുമാണ് ഫണ്ടിൻ്റെ പ്രധാന ലക്ഷ്യം. അതിലൂടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണ ഇതര വരുമാനത്തിൻ്റെ വിഹിതം വർധിപ്പിക്കുന്നതിനും  സാധിക്കും. കൂടാതെ വാർഷിക ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവനയെ ശക്തിപ്പെടുത്തുന്നതിനും ഇഐഎഫ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

2030-ഓടെ 100 ദശലക്ഷത്തിലധികം സന്ദർശകരെ സൌദിയിലേക്ക് ആകർഷിക്കും. അതിലൂടെ ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്യും, ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി സൌദിയെ മാറ്റുകയാണ് ഇഐഎഫിൻ്റെ ലക്ഷ്യം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!