സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് മക്ക-മദീന ട്രൈൻ യാത്രക്കും സൗകര്യമൊരുങ്ങുന്നു

സൗദി എയർലൈൻസും ഹറമൈൻ അതിവേഗ ട്രൈൻ സർവീസുകളും തമ്മിൽ ബന്ധിപ്പിക്കുന്നു. ഹജ്ജ് ഉംറ തീർഥാടകരെ വേഗത്തിൽ മക്ക, മദീന ഹറമുകളിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി സൗദി എയർലൈൻസും സൗദി റെയിൽവേയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. 

തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും പുണ്യസ്ഥലങ്ങളിൽ എളുപ്പത്തിൽ എത്താൻ പ്രാപ്തരാക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നതെന്ന് സൗദി എയർലൈൻസിലെ ഹജ്ജ്, ഉംറ സിഇഒ അമർ അൽ ഖാഷിൽ പറഞ്ഞു.

അടുത്ത റമദാനിന് മുമ്പ് മക്കയെ അന്താരാഷ്ട്ര ബുക്കിംഗ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കും.  തുടർന്ന് ഈ പുതിയ സംവിധാനം വഴി സൗദി എയർലൈൻസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഹറമൈൻ ട്രൈൻ ബുക്കിംഗും നേടാനാകുമെന്ന് ഹറമൈൻ എക്‌സ്‌പ്രസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റയാൻ അൽ-ഹർബി വ്യക്തമാക്കി. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!