ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ

സൌദിയിൽ ചടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയും തടവും ലഭിക്കുമെന്ന് ജവാസാത്ത് ഓർമിപ്പിച്ചു.

ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ ജോലി ചെയ്യാൻ അനുവദിക്കുക, തൊഴിലാളികളെ മറ്റാരെങ്കിലുമൊക്കെയായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ശക്തമായ ശിക്ഷ നടപടികൾ സ്വീകരിക്കും.

ഇത്തരം ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും, 5 വർഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തും.

കൂടാതെ ഉത്തരവാദിത്തപ്പെട്ട ഡയറക്ടർക്ക് ഒരു വർഷം വരെ തടവും, പ്രവാസിയാണെങ്കിൽ തടവിന് ശേഷം നാട് കടത്തുകയും ചെയ്യും.

നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന വിദേശികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ 911 എന്ന നമ്പറിലേക്കും മറ്റു പ്രദേശങ്ങളിൽ നിന്ന് 999 എന്ന നമ്പറിലേക്കും റിപ്പോർട്ട് ചെയ്യാൻ പാസ്‌പോർട്ട് അതോറിറ്റി പൊതുജനങ്ങളോടാവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!