ആഭ്യന്തര തീർഥാകർക്കുള്ള ഹജ്ജ് ബുക്കിംഗ് ആരംഭിച്ചു; നടപടിക്രമങ്ങൾ വിശദമായി അറിയാം

സൌദിയുള്ളവർക്ക് അടുത്ത ഹജ്ജിന് അപേക്ഷിക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും “നുസ്‌ക്” ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം.

3465 റിയാൽ മുതൽ 11435 റിയാൽ വരെയുള്ള നാല് പാക്കേജുകളാണ് ഇത്തവണ മന്ത്രാലയം പ്രഖ്യാപിച്ചത്.

 

ഹജ്ജ് നിർവഹിക്കുന്നതിനുള്ള രജിസ്ട്രേഷൻ വ്യവസ്ഥകളും നിർദ്ദേശങ്ങളും

മഹറം ഒഴികെ മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് ഇത്തവണ പരിഗണന നൽകുക. അടുത്ത ദുൽഹിജ്ജ മാസാവസാനം വരെ കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. ആശ്രിതരുണ്ടെങ്കിൽ എല്ലാവരും ഒരേ കമ്പനിയുടെ ഒരേ പാക്കേജായിരിക്കണം ബുക്ക് ചെയ്യേണ്ടത്. ഒരു ബുക്കിംഗിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

രജിസ്റ്റർ ചെയ്ത സമയത്ത് തെരഞ്ഞെടുത്ത പാക്കേജ് പിന്തുടരണമെന്നും, പകർച്ചവ്യാധികളോ വിട്ടുമാറാത്ത രോഗങ്ങളോ തീർഥാടകർക്ക് ഉണ്ടാകാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

രജിസ്ട്രേഷനിൽ മുൻഗണന നൽകുന്നതെന്നും, ഹിജ്റ 1444-ലെ അടുത്ത ദുൽഹിജ്ജ മാസാവസാനം വരെ ദേശീയ ഐഡന്റിറ്റിയോ താമസസ്ഥലമോ സാധുവായിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

തീർഥാടകൻ നേരിട്ടോ, അല്ലെങ്കിൽ സഹയാത്രികനായി ചേരുന്ന ആളോ അല്ലാതെ മറ്റൊരാൾ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഒരു തവണ രജിസ്റ്റർ ചെയ്തവർ അത് റദ്ധാക്കിയതിന് ശേഷം മാത്രമേ പുതിയ രജിസ്ട്രേഷന് അനുവദിക്കുകയുളളൂ.

ഒരു ബുക്കിംഗിനായി ഉപയോഗിച്ച മൊബൈൽ നമ്പർ മറ്റൊരു രജിസ്ട്രേഷന് അനുവദിക്കില്ല. ഹജ്ജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും മറ്റ് റെഗുലേറ്ററി ഏജൻസികളും നൽകുന്ന നിർദ്ദേശങ്ങളും നടപടിക്രമങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

തീർഥാടകൻ അബ്‌ഷർ പോർട്ടലിലൂടെ തീർഥാടന പെർമിറ്റ് (ഹജ്ജ് തസ്രീഹ്) പ്രിന്റ് ചെയ്യണമെന്നും ക്യുആർ കോഡ് വ്യക്തമായി പ്രദർശിപ്പിച്ച് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ കൈവശം വെക്കേണ്ടതാണ്.

വിമാന യാത്ര ബുക്കിംഗിൽ ഉൾപ്പെടുത്തിയവർക്ക്  മടക്കയാത്രയുടെ തീയതി ഫ്ലൈറ്റുകളുടെ ലഭ്യതക്കനുസരിച്ച് രജിസ്ട്രേഷൻ നേടിയ ഹജ്ജ് കമ്പനിയിൽ നിന്ന് തീർഥാടകനെ അറിയിക്കും.  തീർഥാടകന് ഏതെങ്കിലും വിധത്തിലുളള പരാതികളുണ്ടെങ്കിൽ മുഹറം 15 വരെ പരാതി നൽകാൻ സൌകര്യമുണ്ടാകും.

3465 റിയാൽ മുതൽ 11435 റിയാൽ വരെയുള്ള നാല് പാക്കേജുകളാണ് ഇത്തവണ മന്ത്രാലയം പ്രഖ്യാപിച്ചത്.

ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിച്ചുകൊണ്ടോ, അല്ലെങ്കിൽ നുസ്ക് പ്ലാറ്റ് ഫോം വഴിയോ ഹജ്ജിന് ബുക്ക് ചെയ്യാൻ താഴെ പറയുന്ന രീതി പിന്തുടരാം.

1. ഹജ്ജ് ബുക്കിംഗ് നേടുക.
2. മൊബൈലിലേക്ക് രജിസ്ട്രേഷൻ വിശദാശങ്ങളുടെ സന്ദേശമെത്തും.

3. ഇഷ്ടപ്പെട്ട പാക്കേജ് തെരഞ്ഞെടുത്ത് പണമടക്കുക.

4. അബ്ഷർ അക്കൌണ്ട് വഴി ഹജ്ജ് പെർമിറ്റ് അഥവാ തസ്രീഹ് പ്രിൻ്റെടുക്കുക. 

 

പാക്കേജുകളുടെ വിശദാംശങ്ങൾ

പാക്കേജ് (1)
പാക്കേജിന്റെ വില 9,214 റിയാൽ മുതലാണ് ആരംഭിക്കുന്നത്. (വാറ്റ് ഉൾപ്പെടുത്തിയിട്ടില്ല)
പാക്കേജിനെക്കുറിച്ച്: സാമ്പത്തിക പരിധിക്കുളളിൽ നിന്നുകൊണ്ടുള്ള ഇക്കണോമിക് സേവനങ്ങൾ ഈ പാക്കേജിൽ ലഭിക്കും.

പാക്കേജ് (2)
7,037 റിയാൽ മുതലാമ് ഈ പാക്കേജിന് ഈടാക്കുന്നത്. (വാറ്റ് ഉൾപ്പെടുത്തിയിട്ടില്ല)
പാക്കേജിനെക്കുറിച്ച്: മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാമ്പുകളിലായിരിക്കും താമസ സൌകര്യം.

പാക്കേജ് (3)
പാക്കേജിന്റെ വില: 11,435 റിയാൽ മുതൽ ഈ പാക്കേജ് നേടാം. (വാറ്റ് ഉൾപ്പെടുത്തിയിട്ടില്ല)
പാക്കേജിനെക്കുറിച്ച്:  ജമറാത്ത് പാലത്തിന് സമീപമുള്ള മിനയിലെ ആറ് ടവറുകളിലായിരിക്കും താമസ സൌകര്യം.

പാക്കേജ് (4)
പാക്കേജിന്റെ വില: 3,465 റിയാൽ മുതൽ ഈ പാക്കേജ് ആരംഭിക്കും (മൂല്യവർദ്ധിത നികുതി ഒഴികെ). ഏറ്റവും കുറഞ്ഞ പാക്കേജും ഇത് തന്നെയാണ്.
പാക്കേജിനെക്കുറിച്ച്: സാമ്പത്തിക പരിധിക്കുളളിൽ നിന്നുകൊണ്ടുള്ള ഇക്കണോമിക് സേവനങ്ങൾ ഈ പാക്കേജിൽ ലഭിക്കും.

 

ഹജ്ജിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!