മക്കയിൽ മഴക്ക് കുറവില്ല; ഹറം പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെച്ചു – വീഡിയോ

മക്കയിൽ മഴ ശക്തമായി തുടരുന്നതിനാൽ ഹറം പള്ളിയിലെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിറുത്തി വെച്ചതായി സെക്യൂരിറ്റി, സേഫ്റ്റി, റിസ്ക് മാനേജ്മെന്റ് ജനറൽ പ്രസിഡൻ്റ് അണ്ടർസെക്രട്ടറി ഫയീസ് അൽ-ഹാർത്തി അറിയിച്ചു. മഴക്കാലം അവസാനിച്ച ശേഷം മാത്രമേ ഇനി മസ്ജിദു. ഹറാമിലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളൂ.

ഹറം പളളിയിൽ ഇന്നും മഴ പെയ്തു. മഴ നനഞ്ഞുകൊണ്ടാണ് വിശ്വാസികൾ കഅബ ത്വവാഫ് ചെയ്തത്. വിശുദ്ധ മക്കയിലെ മഴയും സുഷുപ്തിയും നിറഞ്ഞ കാലാവസ്ഥ ആസ്വദിക്കാനായി ആളുകൾ വീടുവിട്ടിറങ്ങി.

പൂന്തോട്ടങ്ങളും പാർക്കുകളും, മക്ക-ജിദ്ദ ഹൈവേയുടെ വശങ്ങളും, മക്ക-മദീന റോഡ്, അൽ-ജുമും എന്നിവിടങ്ങളിൽ വിദേശികളും സ്വദേശികളും മനോഹര കാഴ്ചകൾ ആസ്വദിക്കാനായി എത്തുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

 

Share
error: Content is protected !!