കെട്ടിപ്പിടിച്ച് മെസ്സിയും റൊണാൾഡോയും, ‘അൽ ക്ലാസിക്കോ’യിലെ സൗഹൃദം- വിഡിയോ

വർഷങ്ങൾക്കു ശേഷം ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വന്ന റിയാദിലെ മത്സരത്തിൽ ആവേശത്തിനൊട്ടും കുറവില്ലായിരുന്നു. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയൻ എംബപെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് റിയാദ് ഇലവനെ തോൽപിച്ചത്. മെസ്സിയുടേയും റൊണാൾഡോയുടേയും ആരാധകർ സമൂഹമാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്നതു തുടരുമ്പോഴും ഇരു താരങ്ങളുടെ സൗഹൃദം കൂടി, ചേരുന്നതായിരുന്നു ഇന്നലത്തെ മത്സരം.

പ്രദർശന മത്സരത്തിൽ സൂപ്പർ താരങ്ങളുടെ പോരാട്ടം കാണാൻ കിങ് ഫഹദ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. കളിയുടെ പ്രധാന നിമിഷങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ മെസ്സിയോടൊപ്പമുള്ള ചിത്രവും ഷെയർ ചെയ്യാൻ അദ്ദേഹം മറന്നില്ല. ഒപ്പം ട്വിറ്ററിൽ റൊണാൾഡോ ഇങ്ങനെ കുറിച്ചു– മൈതാനത്തേക്കും സ്കോർ ഷീറ്റിലേക്കും തിരികെയെത്താൻ സാധിച്ചതിൽ സന്തോഷം, പഴയ ചില സുഹൃത്തുക്കളെ കാണാനായതിലും സന്തോഷമുണ്ട്.’’

 

 

 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെട്ടിപ്പിടിക്കുന്ന വിഡിയോ ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇട്ടു. മത്സരത്തിനു മുന്‍പാണ് റൊണാൾഡോയും മെസ്സിയും കെട്ടിപ്പിടിച്ച് സൗഹൃദം പുതുക്കിയത്. മത്സരത്തിനിടയിലെ ഇരു താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ മുഖ്യാതിഥി ആയിരുന്നു. ബച്ചൻ മെസ്സിക്കും റൊണാൾഡോയ്ക്കും ഷെയ്ക് ഹാൻഡ് നൽകുന്ന വി‍ഡിയോയും ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

 

സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരം അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേട്ടത്തോടെ ആഘോഷമാക്കി. സൂപ്പർ താരങ്ങളെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ 3–ാം മിനിറ്റിൽ മെസ്സിയാണ് ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്. നെയ്മാറിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി പിഎസ്ജിക്ക് ലീഡ് നൽകിയത്.

34–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നൽകി. 43–ാം മിനിറ്റിൽ മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+6) റിയാദ് ഇലവനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ പിഎസ്ജിക്കു വേണ്ടി സെർജിയോ റാമോസ് (53’), കിലിയൻ എംബപെ (60’), ഹ്യൂഗോ എകിടികെ (78’) എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആൻഡേഴ്സൻ ടലിസ്ക (90+4) എന്നിവരും സ്കോർ ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!