ചികിത്സക്കെത്തിയ 11 നവജാത ശിശുക്കളെ മർദിച്ചു; സ്വദേശി വനിതാ ഡോക്ടർക്ക് 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ചുമത്തി

സൌദി അറേബ്യയിൽ ചികിത്സക്കെത്തിയ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസിൽ വനിതാ ഡോക്ടർക്ക് 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ശിക്ഷ വർധിപ്പിക്കാനായി മേൽകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

നവജാത ശിശുക്കളുടെ പ്രത്യേക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സൌദി സ്വദേശിയായ വനിതാ ഡോക്ടറാണ് പിടിയിലായത്. ശിശുരോഗ വിഭാഗത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിലൂടെയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.

മെഡിക്കൽ നിയന്ത്രണങ്ങൾ പാലിക്കാതെ വനിതാ ഡോക്ടർ കുട്ടികളുടെ ശരീരത്തിൽ ആക്രമാസക്തമായി ശക്തിയോടെ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഡോക്ടർ ഉത്തരവാദിത്ത ബോധമില്ലാതെ, ആരോഗ്യ ചുമതലകളുടെ പരിധി ലംഘിച്ചതായും ഒരു കുട്ടിയെ മൂന്ന് തവണ മുഖത്ത് അടിച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു.  കൂടാതെ 11 ശിശുക്കർക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യുകയും അവൾക്കെതിരായ അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക്  5 വർഷത്തെ തടവും, ഒരു ലക്ഷം റിയാൽ പിഴയും കോടതി ചുമത്തി.

എന്നാൽ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മേൽകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികൾക്കെതിരായ കുറ്റകൃത്യത്തിൻ്റെ ക്രൂരത കണക്കിലെടുത്തും, അവരുടെ തൊഴിൽ ചുമതലയും, പ്രൊഫണൽ നൈതികത, ജോലിയുടെ ഉന്നതമായ മൂല്യം, മാനുഷികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ എന്നിവ കണക്കിലെടുത്ത് പ്രതിക്ക് കൂടുതൽ ശക്തമായ ശിക്ഷ ലഭിക്കണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=============================================================================== 

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!