രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ഒറ്റപ്പാലം മണ്ണൂര്‍ സ്വദേശി കളത്തില്‍ അഷറഫ് (47) ആണ് സലാലയില്‍ മരിച്ചത്. തിങ്കളാഴ്ച ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഹൃദയ സംബന്ധമായ ചികിത്സ പൂര്‍ത്തിയാക്കി രണ്ടാഴ്ച മുമ്പാണ് അഷ്റഫ് നാട്ടില്‍ നിന്ന് സലാലയില്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങളായി സലാലയിലെ ഔഖത്തില്‍ കൃഷിത്തോട്ടം നടത്തിവരികയായിരുന്നു. ഭാര്യ – സുനീറ. മക്കള്‍ – സുല്‍ത്താന, സുല്‍ഫാന, ജന്ന, മുഹമ്മദ് മുസ്‍തഫ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=============================================================================== 

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share