സൗദിയിൽ മഴ ശക്തിപ്രാപിക്കുന്നു; ജിദ്ദയിലും മക്കയിലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും മഞ്ഞു വീഴ്ചയും തുടരുന്നു. മക്കയിലും ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും മദീനയിലും മഴ പെയ്തു. മക്കയിൽ മണിക്കൂറുകൾ നീണ്ട മഴ ഇപ്പോഴും തുടരുകയാണ്. വിശുദ്ധ ഹറം പള്ളിയിലും  മഴ ശക്തമായിരുന്നു.

 

 

മദീനയിലും മഴ ശക്തമായി പെയ്തു. പ്രവാചകൻ്റെ പള്ളിയിലുൾപ്പെടെ മദീനയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി.

 

 

മഴ നാളെയും തുടരാൻ സാധ്യതയുള്ളതിനാൽ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാളെയും (ചൊവ്വാഴ്ച) നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മക്ക, ജുമൂം, ബഹറ, അൽ കാമിൽ എന്നിവിടങ്ങളിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഓണ്ലൈനിൽ വഴി എല്ലാ വിദ്യാർഥികളും ജീവനക്കാരും ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

ജിദ്ദയിൽ ഇന്നലെ പെയ്ത മഴയുടെ ഭാഗമായി നിരവധി അണ്ടർ പാസ് വേകൾ അടച്ചിരുന്നു. അവിടെ കെട്ടിനിൽക്കുന്ന വെള്ളം പൂർണമായും നീക്കം ചെയ്ത് തീരുന്നതിന് മുമ്പാണ് ഇന്ന് വീണ്ടും പല ഭാഗങ്ങളിലായി മഴ പെയ്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!