കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കൂടുതൽ പേർ പിടിയിലായി

ഖത്തർ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. നിയമം ലംഘിച്ച 262 പേര്‍ കൂടിയാണ് ഇന്നലെ പിടിയിലാത്. ഇവരില്‍ 249 പേരെയും മാസ്‌ക് ധരിക്കാത്തതിന്റെ പേരിലാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തയമാക്കി.

ഇഹ്തിറാസ് ആപ്ലിക്കേഷന്‍ മൊബൈലിൽ ഇല്ലാതിരുന്നതിനാണു ബാക്കി 13 പേരെ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

Share