പ്രവാസി മലയാളി ജോലി സ്ഥലത്തുവെച്ച് മരിച്ചു

ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി പീറ്റക്കണ്ടി യൂസഫ് (63) ആണ് മരിച്ചത്. നേരത്തെ ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം നിലവില്‍ ടൈപിസ്റ്റായി ജോലി ചെയ്‍തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. ഭാര്യ – മര്‍യം. മക്കള്‍ – ഹന, സന, അനസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share