മലയാളി പ്രവാസിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സലാല: മലയാളി പ്രവാസിയെ ഒമാനിലെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷിനെ ( 37 ) ആണ് മരിച്ചത്.  സലാലയിലെ ഗർബിയയിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ഫുഡ് സ്റ്റഫ് കടയുടെ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ ഉസ്മാൻ വാടാനപ്പള്ളി അറിയിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. അവിവാഹിതനാണ്. പിതാവ് സുരേന്ദ്രൻ.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  



Share
error: Content is protected !!