മലയാളി കുടുംബം സഞ്ചരിച്ച കാർ ചുഴലിക്കാറ്റിൽപ്പെട്ടു; നാല് വയസ്സുകാരി കാറിൽ നിന്ന് തെറിച്ച് വീണ് മരിച്ചു

മസ്കറ്റ്: ഒമാനിൽ മലയാളി കടുംബം സഞ്ചരിച്ച വാഹനം അകപടത്തിൽപ്പെട്ട് മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്.

ചുഴലിക്കാറ്റിൽപ്പെട്ടതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

സലാലയിൽ നിന്നും മടങ്ങിവരവേ ആദമിൽ വെച്ചാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.  കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ നിസ്സാരമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!