വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ്: യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിലെ ലഗേജിൽ സൂക്ഷിച്ച പവർ ബാങ്കിന് തീപിടിച്ചു. ഡൽഹിയിൽനിന്നു ചെന്നൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

പവർ ബാങ്കിനുണ്ടായ തകരാറുമൂലമാണ് തീപിടിത്തമുണ്ടായത്. വിമാനത്തിനുള്ളിൽ തീകത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയിൽ യാത്രക്കാർ തീ അണയ്ക്കാൻ ശ്രമിക്കുന്നത് കാണാം.  യാത്രക്കാർക്കൊപ്പം ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

Share