റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം
റിയാദ്: രാജ്യത്തെ സിവിൽ ഏവിയേഷൻ
സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് (ശനിയാഴ്ച) അറിയിച്ചു.
2026 ഒക്ടോബർ 10 ശനിയാഴ് ഉച്ചയ്ക്കാണ് ആക്രമണം നടന്നതെന്നും, ഇതിൽ നിരവധി പേർക്ക് പരിക്കേറ്റതായും അതോറിറ്റി വ്യക്തമാക്കി. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം കണക്കാക്കിവരികയാണ്.
നാശനഷ്ടങ്ങൾ വിലയിരുത്തുന്നതും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും വരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.


