മെസ്സി- റൊണാൾഡോ പോരാട്ടം കാണാൻ ലേലം വിളി; ടിക്കറ്റ് വിറ്റത് 22 കോടിക്ക്

സൗദി അറേബ്യയിൽ റിയാദ് സീസണ് കപ്പിന് വേണ്ടി നടക്കുന്ന അൽ ഹിലാൽ- അൽ നസർ ക്ലബ്ബും, ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള പോരാട്ടം കാണാ‍നുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റുപോയത് ഒരു കോടി റിയാലിന്. ഏകദേശം 22 കോടി ഇന്ത്യൻ രൂപക്കാണ് സൗദി അറേബ്യയിലെ വ്യവസായിയായ മുഷറഫ് ബിൻ അഹമ്മദ് അൽ– ഗാംദി ഈ ടിക്കറ്റ് സ്വന്തമാക്കിയത്. എന്റർടൈൻമെന്റ് അതോറിറ്റി മേധാവി, കൗൺസിലർ തുർക്കി അൽ-ഷൈഖ് ആണ് ലേലം ഉറപ്പിച്ചതായി പ്രഖ്യാപിച്ചത്.

ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കു നേർ വരുന്നുവെന്നതാണു പോരാട്ടത്തിന്റെ ഹൈലൈറ്റ്. ഒരു ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

‘സങ്കൽപ്പത്തിനും അപ്പുറം” എന്ന തലക്കെട്ടോടെ 2 മില്യൺ റിയാലിൽ നിന്നാണ് ലേലം ആരംഭിച്ചത്. അതുല്യവും വ്യത്യസ്‌തവുമായ നിരവധി സവിശേഷതകളാണ് ഈ ടിക്കറ്റെടുക്കുന്നവർക്ക് ലഭിക്കുക. ലേലത്തിലൂടെ ലഭിച്ച മുഴുവൻ വരുമാനവും ഇഹ്‌സാൻ ചാരിറ്റബിൾ പ്ലാറ്റ്‌ഫോം വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക.

റിയാദ് സീസൺ കപ്പിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാനും കപ്പ് ജേതാവിനെ ആദരിക്കാനും ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ച് രണ്ട് ടീമുകളിലെയും താരങ്ങൾക്കൊപ്പം അത്താഴത്തിൽ പങ്കെടുക്കാനും ടിക്കറ്റ് ഉടമക്ക് അവസരം നൽകും.
റിയാദ് സീസൺ ടീമിന്റെ ഡയറക്ടറും സഊദി ദേശീയ ടീമിന്റെ താരവും മുൻ യൂത്ത് ക്ലബ്ബുമായ ഖാലിദ് അൽ ഷാനിഫും അൽ ഹിലാൽ, അൽ നാസർ താരങ്ങൾ അടങ്ങുന്ന ടീമിന്റെ പട്ടിക തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മത്സരത്തില്‍ സൗദി അറേബ്യയിലെ ക്ലബുകളുടെ താരങ്ങൾ അണിനിരക്കുന്ന ടീമിനെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും. ജനുവരി 19 ന് നടക്കുന്ന സൗദി ഓള്‍ സ്റ്റാർ ഇലവൻ– പിഎസ്ജി മത്സരത്തില്‍ ക്രിസ്റ്റ്യാനോ നായകനായി അരങ്ങേറുമെന്നാണു വിവരം. സൗദി ക്ലബുകളായ അൽ നസർ, അൽ ഹിലാല്‍ ടീമുകളുടെ താരങ്ങളാണ് സൗദി ഓള്‍ സ്റ്റാറിനു വേണ്ടി കളത്തിലിറങ്ങുക. കഴിഞ്ഞ നാലിന് ക്ലബില്‍ അവതരിപ്പിച്ച ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്.

വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പുറത്ത് വിട്ട പട്ടിക ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോൾകീപ്പർമാരുടെ പട്ടികയിൽ മുഹമ്മദ് അൽ ഉവൈസും അമിൻ ബുഖാരിയും ഉണ്ടാകും. കളിക്കാരോടൊപ്പം അബ്ദുള്ള അൽ ഉമരി, അലി ലഗാമി, സഊദ് അബ്ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്ദുല്ല മദൂ, സുൽത്താൻ അൽ ഗാനം, ഖലീഫ അൽ ദോസരി, അലി അൽ ബുലൈഹി, ലൂയിസ് ഗുസ്താവോ, അബ്ദുല്ല അൽ ഖൈബരി, മുഹമ്മദ് കാനൂ അബ്ദുല്ല, സാലിം അൽ ദോസരിക്ക് പുറമേ, സാമി അൽ നാജി, മാത്യൂസ് പെരേര, താലിസ്ക, ബെറ്റി മാർട്ടിനെസ്, ആന്ദ്രെ കാരില്ലോ, മൂസ മറേഗ, പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആതിഫ് എന്നിവരും ഉൾപ്പെടുന്നു.

മത്സരത്തിലെ ക്യാപ്റ്റനുള്ള ആം ബാന്‍ഡ് താരത്തെ ധരിപ്പിക്കുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനമായി കണ്ടുമുട്ടിയത്. ബാർസിലോനയും യുവെന്റസും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയം യുവെന്റസിനായിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം ഇരു താരങ്ങളും നേര്‍ക്കുനേര്‍ കാണുന്ന മത്സരം നിര്‍ണായകമാകും. സൗദി അറേബ്യയിലെ റിയാദില്‍ വച്ചാണു മത്സരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!