പാട്ടവണ്ടികളുടെ കാലം അവസാനിക്കുന്നു; എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങും

മോണിറ്ററുകൾ പോലും പ്രവർത്തിക്കാത്ത പഴയ പാട്ടവണ്ടികളുടെ കാലം എയർ ഇന്ത്യയിൽ അവസാനിക്കുന്നു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഒറ്റയടിക്ക് 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതു നടന്നാൽ ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായി ഇതു മാറും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ വിമാനങ്ങൾ എത്തുന്നതോടെ പ്രധാന റൂട്ടുകളിലെല്ലാം പുത്തൻ എയർക്രാഫ്റ്റുകൾ സ്ഥാനം പിടിക്കുകയും ചെയ്യും. ഗൾഫ് സെക്ടറുകൾക്ക് പുറമെ അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള ദീർഘദൂര സർവീസുകൾക്ക് പുത്തൻ വിമാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്.

എയർ ഇന്ത്യ കൊച്ചി, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ ഗോവ, അമൃത്സർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നുവീതം ഡയറക്ട് സർവീസുകളും ഡൽഹി, മുംബൈ, എന്നിവടങ്ങളിലേക്ക് അധിക സർവീസും തുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. ഇതിനൊപ്പം പുതിയ എയർക്രാഫ്റ്റുകളും വരുന്നു എന്ന വാർത്ത ഏറെ ആഹ്ലാദകരമാണ്.

400 നാരോ ബോഡി എയർക്രാഫ്റ്റുകളും 100 വൈഡ് ബോഡി എയർക്രാഫ്റ്റുകളും അടങ്ങുന്നതാവും കരാറെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നത്. 2019ൽ 300 വിമാനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ ഇൻഡിഗോ കമ്പനി കരാർ നൽകിയിരുന്നു. എയർ ഇന്ത്യയുടെ കരാർ നടപ്പായാൽ ഈ റെക്കോർഡും പഴങ്കഥയാകും.

നേരിട്ടുള്ള സർവീസിനൊപ്പം പുത്തൻ വിമാനങ്ങൾകൂടി എത്തിയാൽ എമിറേറ്റ്സും ഖത്തറുമൊന്നും, സൌദിയിയയും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇനി ചോയ്സേ ആകില്ല. പക്ഷേ അതിന് വിമാനം പുത്തനായാൽ മാത്രം പോര. പോളിസികളിലും മാറ്റം വരുത്തണം. യാത്ര സമയങ്ങളിൽ കൃത്യത പാലിക്കാൻ സാധിക്കുക എന്നതാണ് പ്രധാനം. പലപ്പോഴും എയർ ഇന്ത്യ പഴികേൾക്കേണ്ടി വരുന്നത് സമയനിഷ്ട പാലിക്കാത്തതിലാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!