റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്; കരിപ്പൂരിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു, പകൽ സമയങ്ങളിൽ റ​ൺ​വേ അടക്കും

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു. റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ് പ്ര​വൃ​ത്തികൾക്ക് വേണ്ടിയാണ് നിയനന്ത്രണം. ജനുവരി 15 മുതൽ പ്രവൃത്തികൾ ആരംഭിക്കും. 11 മാസംകൊണ്ടാണ് പ്രവൃത്തികൾ പൂർത്തീകരിക്കുക. എങ്കിലും ആദ്യത്തെ ആറ് മാസത്തേക്കാണ് ഇപ്പോൾ വിമാന സർവീസുകൾ പുനക്രമീകരിച്ചിട്ടുള്ളത്.  ഈ കാലയളവിൽ കരിപ്പൂരിൽ പകൽ സമയങ്ങളിൽ വിമാന സർവീസുകളുണ്ടാകില്ല.  ​രാ​വി​ലെ 10​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​ റ​ൺ​വേ അടച്ചിടും. റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്ങിന് പുറമെ സെ​ന്‍റ​ർ​ലൈ​ൻ ലൈ​റ്റി​ങ്​ സം​വി​ധാ​നം ഒ​രു​ക്കുന്ന ജോലിയും ഇതോടൊപ്പം ഉണ്ടാകും.

എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നിയമിച്ച അന്വേഷണ സമിതി സെ​ന്‍റ​ർ ലൈ​ൻ ലൈ​റ്റി​ങ്​ സം​വി​ധാ​നം ഒ​രു​ക്കണമെന്ന് നിർദേശിച്ചിരുന്നു. കു​റ​ഞ്ഞ മാ​സ​ങ്ങ​ൾ​ക്കുള്ളിലാണ് മറ്റു വിമാനത്താവളങ്ങളിലെ റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ് ജോലികൾ പൂർത്തീകരിച്ചത്. എന്നാൽ കരിപ്പൂരിൽ രണ്ട് മാസത്തെ മ​ൺ​സൂ​ണ് കാലം ഉൾപ്പെടെ 11 മാ​സ​മാ​ണ്​ അ​നു​വ​ദി​ച്ച​ത്.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ എ​ൻ.​എ​സ്.​സി ക​മ്പ​നി​ക്കാ​ണ് ക​രാ​ർ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 65 കോ​ടി​ക്കാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി ടെ​ൻ​ഡ​ർ വി​ളി​ച്ചി​രു​ന്ന​ത്. എന്നാൽ 56 ​കോ​ടി രൂ​പ​ക്കാ​ണ് എ​ൻ.​എ​സ്.​സി ക​മ്പ​നി പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നു​ള്ള നോ​ട്ടാം (നോ​ട്ടീ​സ് ടു ​എ​യ​ർ​മാ​ൻ) ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​​ന്നോ​ടി​യാ​യി എ​ൻ.​എ​സ്.​സി ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ ക​രി​പ്പൂ​രി​ലെ​ത്തി പ​രി​ശോ​ധ​ന പൂർത്തിയാക്കി.

റീ​കാ​ർ​പ​റ്റി​ങ് ജോലിയോടൊപ്പം റ​ൺ​വേ എ​ൻ​ഡ് സേ​ഫ്റ്റി ഏ​രി​യ (റെ​സ) നീ​ളം കൂ​ട്ടു​ന്ന ​പ്ര​വൃ​ത്തി​യും പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതിനായി ഇത് വരെ ഭൂമി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടികൾ പൂർത്തിയായിട്ടില്ല. ജനുവരി 15 മുതൽ കരിപ്പൂരിലെ റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ് പ്ര​വൃ​ത്തികൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

————————————————————————————————————————————————

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!