താജ്മഹലിൽനിന്ന് കടത്തിയ മാർബിൾ ഫലകം യുകെയിൽ ലേലത്തിന്
ലണ്ടൻ: ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ താജ്മഹലിൽ നിന്ന് കടത്തിക്കൊണ്ടുപോയ പൂക്കളുടെ കൊത്തുപണികളോടുകൂടിയ അപൂർവ മാർബിൾ ഫലകം അടുത്ത മാസം യുകെയിൽ ലേലത്തിന് വെക്കുന്നു.
ആഗ്രയിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളുടെ സൂപ്രണ്ടായിരുന്ന കേണൽ പൗനോൾ ഫിപ്സ് 1816-ൽ തന്റെ കാലാവധി അവസാനിക്കുന്ന വേളയിൽ കെെക്കലാക്കിയ രണ്ട് ചതുരാകൃതിയിലുള്ള മാർബിൾ ഫലകങ്ങളിൽ ഒന്നാണിത്. ഇതിന് 20,000 മുതൽ 30,000 പൗണ്ട് വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷ.


