ഹൃദയം തകരുന്ന കാഴ്ച്ച..! പോസ്റ്റ് മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തെരുവു നായ്ക്കൾ – വീഡിയോ
ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ഹൃദയഭേതകമായ കാഴ്ച. ഝാൻസിയിൽ പോസ്റ്റ്മോർട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മനുഷ്യ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കീറി കടിച്ചു തിന്നുന്ന വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മോശം ആരോഗ്യ സേവനങ്ങളുടെ പേരിൽ ഉത്തർപ്രദേശ് എല്ലായ്പ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്, ഈ സംഭവം മനുഷ്യരാശിയെ നാണം കെടുത്തി. ഒരു എക്സ് ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഈ ഹൃദയഭേദകമായ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇൻ്റർനെറ്റ് ഉപയോക്താക്കൾ ഉത്തർപ്രദേശിലെ ആരോഗ്യ സേവനങ്ങളെ കുറ്റപ്പെടുത്തുകയും, സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
.
“അത്യന്തം ഭയാനകമായ സംഭവം എന്നാണ് ഒരു ഇൻ്റർനെറ്റ് ഉപയോക്താവ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് പറഞ്ഞത്, . ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ പോസ്റ്റ്‌മോർട്ടം ഹൗസിൽ നായ്ക്കൾ മൃതദേഹം വലിച്ചുകീറുന്നു. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ലജ്ജയില്ലാതെ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.
Shocking VIDEO! Dogs Tear, Eat & Feast On Human Bodies At Post-Mortem House In UP’s Jhansi pic.twitter.com/fQxFhOYS9D
— Malayalam News Desk (@MalayalamDesk) July 7, 2024
.
‘നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരാണ് വീഡിയോ പകർത്തിയത്. എന്നാൽ, സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയാണ് വീഡിയോ പകർത്തിയ ആൾ തുറന്ന് കാട്ടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരവാദികളാകണം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പോസ്റ്റ്‌മോർട്ടം നടത്തിയ സ്ഥലത്ത് മൃതദേഹങ്ങൾ പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്ട എന്നിങ്ങിനെ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ആളുകൾ വീഡിയോക്ക് താഴെ രേഖപ്പെടുത്തിയത്.
.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നായ്ക്കൾ ആക്രമിക്കുകയും കടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവങ്ങൾ ഉത്തർപ്രദേശിൽ നേരത്തെ ഉണ്ടായിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കിടക്കയിൽ പോലും എലികൾ ഓടുന്നത് കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് സംസ്ഥാന സർക്കാർ മനസിലാക്കുകയും ഉത്തർപ്രദേശിലെ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടപടികളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
.



