റിയാദ് എയർപോർട്ടിന് നേരെ വീണ്ടും ആക്രമണം: ടെർമിനൽ നാലിൽ തീപിടുത്തം ഉണ്ടായി

റിയാദ്: റിയാദ് എയർപോർട്ടിന് നേരെ വീണ്ടും
ആക്രമണം. ആക്രമണത്തെ തുടർന്ന് ടെർമിനൽ നാലിൽ തീപിടുത്തം ഉണ്ടായി. യയമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ലക്ഷ്യമാക്കി അജ്ഞാതമായ ഒരു പ്രൊജക്റ്റെൽ (projectile) ഉപയോഗിച്ച് ആക്രമണം നടന്നതായി ഇന്ന് (ഞായറാഴ്ച) വെളിപ്പെടുത്തി.

ആക്രമണത്തെത്തുടർന്ന് തീപിടുത്തം ഉണ്ടായെന്നും ബന്ധപ്പെട്ട അധികൃതർ സ്ഥലം നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിംഗ് ഖാലിദ് വിമാനത്താവളത്തിന് സമീപത്തുവെച്ച് വ്യോമപ്രതിരോധ സംവിധാനം ഒരു ക്രൂയിസ് മിസൈൽ തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Share