പേരക്കുട്ടിയെ രക്ഷിക്കാന് കിണറ്റിലേക്ക് എടുത്തുചാടി; വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട് കൊടുവള്ളിയിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളിയിൽ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ പേരക്കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മകൻ്റെ മൂന്ന് വയസുള്ള മകൻ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി.
ശബ്ദം കേട്ട പരിസരവാസികൾ ഓടിക്കൂടിയപ്പോൾ കിണറ്റിൽ പരിക്കേൽക്കാതെ പൈപ്പിൽ പിടിച്ച് നിൽക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു. അപ്പോഴാണ് റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. നരിക്കുനിയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് റംലയുടെ മൃതദേഹം പുറത്തെടുത്തത്.
പിതാവ്: ആലി നൂറാംതോട്. മക്കൾ: അബ്ദുൽ അസീസ്, നുസ്രത്ത് ബീവി. മരുമക്കൾ: മുഹമ്മദ് ഷഹീദ്, ജംഷീദ.
സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുൽ കരീം, അബൂബക്കർ, നഫീസ.
മയ്യിത്ത് നമസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച കിഴക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273