സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്‍ഡിഗോ എയര്‍ലൈന്‍സ് റദ്ദാക്കി
ജിദ്ദ: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നവംബര്‍ 30 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതെന്നും സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് നവംബര്‍ 30 ഉള്‍പ്പെടെയുള്ള ദിവസത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നത്. നേരത്തെ ജിദ്ദ, മദീന സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ 30 വരെയുമായിരുന്നു ഇന്‍ഡിഗോ റദ്ദാക്കിയിരുന്നത്.
എന്നാല്‍ മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നാല് നഗരങ്ങളിലേക്കുമുള്ള നിയന്ത്രണം ഈ മാസം അവസാനം വരെ നീട്ടാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നല്കിയ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ വഴി സര്‍വീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്.


