മയക്കുമരുന്ന് കേസ്: സര്‍വീസില്‍ നിന്ന് പുറത്താക്കിയ പോലീസുകാരന്‍ എം ഡി എം എയും കഞ്ചാവുമായി പിടിയില്‍
കരുനാഗപ്പള്ളി: മയക്കുമരുന്ന് കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയ പോലീസ് ഡ്രൈവര്‍ എം ഡി എം എയും കഞ്ചാവുമായി പിടിയില്‍. ആദിനാട് തെക്ക് പൈങ്ങാകുളങ്ങര ബക്കറിനെ (50)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് 2.186 ഗ്രാം എം ഡി എം എയും 21 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പോലീസ് ഡ്രൈവറായിരിക്കെ, പുനലൂരില്‍ 26 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ബക്കര്‍ നേരത്തെ പിടിയിലായത്. തുടര്‍ന്ന് ജോലിയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും പലയിടങ്ങളിലായി ഒളിവില്‍ താമസിച്ച് മയക്കുമരുന്ന് വ്യാപാരം തുടര്‍ന്നു. പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു ബക്കര്‍.
എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സാജന്‍, കരുനാഗപ്പള്ളി സി ഐ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പി ഒമാരായ ജ്യോതി, സജീവ്, ബി ഗംഗ, സുനില്‍ ജോസ്, സി ഇ ഒമാരായ സാലിം, എസ് അനന്തു, ജയകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
…


