പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു. പഞ്ചാബ് ലുധിയാനയ്‌ക്കടുത്ത് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസ് നിയന്ത്രണം വിട്ട് മറിയുന്നതിനിടെ സൈഡ് സീറ്റിലിരുന്ന ജോസ്‌ന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ ബസ് ജോസ്‌നയുടെ ശരീരത്തിലേക്ക് മറിഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് അടിയിൽ കുടുങ്ങിയ ജോസ്‌നയുടെ മൃതദേഹം പുറത്തെടുത്തു. അപകടത്തിൽ ബസിലുണ്ടായിരുന്ന മറ്റ് ചില മലയാളി വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.


