തണുപ്പകറ്റാനായി തീ കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു; തീ കത്തിക്കുന്നരോട് സിവിൽ ഡിഫൻസിൻ്റെ പ്രത്യേക നിർദേശങ്ങൾ

സൌദിയിൽ തണുപ്പകറ്റാനായി മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു. വടക്കൻ അതിർത്തിയിലെ ലേനക്ക് സമീപമാണ് സംഭവം. തണുപ്പ് ശക്തമായതിനാൽ അടച്ചിട്ട തമ്പിൽ കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് മരിച്ചത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ഏതാനും പേർ ചികിത്സയിലാണ്. 

റെഡ് ക്രസൻ്റ് വിഭാഗം പ്രഥമശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില പിന്തുടരാനും, പരമാവധി പരിചരണം നൽകാനും ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി. 

സംഭവത്തെ തുടർന്ന് കൽക്കരി, വിറക് എന്നിവയുടെ അപകടങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോടഭ്യർഥിച്ചു.

വീടിനുള്ളിൽ കൽക്കരിയും വിറകും കത്തിക്കരുതെന്നും, ശ്വാസംമുട്ടൽ തടയാൻ സ്ഥലത്ത് വായുസഞ്ചാരം ഉണ്ടാകണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു. കൂടാതെ ഫർണിച്ചറുകൾപോലുള്ള തീ പടരാൻ സാധ്യതയുള്ളവ ഇത്തരം സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.

തീ കത്തിക്കുന്ന സ്ഥലത്തേക്ക് കുട്ടികൾ അടുക്കുന്നതും, കൃത്രിമം കാണിക്കുന്നതും തടയണമെന്നും വീടിന് പുറത്ത് പോകുമ്പോഴും, ഉറങ്ങുമ്പോളും വിറക് പൂർണമായും കെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

 

Share
error: Content is protected !!