കനത്ത മഴയും വെള്ളപ്പൊക്കവും: ഒമാനില്‍ മലയാളി ഉൾപ്പെടെ 12 മരണം, ഒമ്പത് കുട്ടികളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചു-വീഡിയോ

മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ (55) ആണ് ദുരന്തത്തിൽ മരിച്ച മലയാളി. മരിച്ചവരിൽ ഒമ്പത് പേരും കുട്ടികളാണ്.  രാജ്യത്തിന്റെ പല ഭാ​ഗത്തും കനത്ത മഴ തുടരുകയാണ്.

 

കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി മഖ്ബറയിലേക്ക് കൊണ്ടുപോകുന്നു.

.

.

സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപ്പോയാണ് എട്ടു പേർ മരിച്ചത്. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.

.

 

 

 

 

 

.

 

 

ഒമാനിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ​ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കൊടിയ നാശംവിതച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

.

അൽ മുദൈബിയിൽ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായെന്ന് രാജ്യത്തെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

.

Share
error: Content is protected !!