കോഴിക്കോട് നിന്നും ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു

കോഴിക്കോട്-ജിദ്ദ സെക്ടറിലും, കോഴിക്കോട്-ദമ്മാം സെ്കടറിലും ഇൻഡിഗോ വിമാനം നേരിട്ടുളള പുതിയ സർവീസ് ഷെഡ്യൂൾ ചെയ്തു. മാർച്ച് 26 മുതലാണ് സർവീസ് ആരംഭിക്കുക. പുലർച്ചെ 12.40ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 9 മണിക്ക് കോഴിക്കോടെത്തും. കോഴിക്കോട് നിന്നും രാത്രി 8.30നാണ് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഈ വിമാനം രാത്രി 11.40നാണ് ജിദ്ദയിലെത്തുക.

രാവിലെ 11.40നാണ് ദമ്മാമിൽ നിന്നുള്ള വിമാനം കോഴിക്കോട്ടേക്ക് പറക്കുക. ഇത് വൈകിട്ട് 6.50ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാവിലെ 8.40ന് പുറപ്പെട്ട്, രാവിലെ 10.40ന് ദമ്മാമിലെത്തും വിധമാണ് കോഴിക്കോട്-ദമ്മാം സെക്ടറിലെ സമയക്രമം.

സേവർ, ഫ്ലക്സി പ്ലസ്, സൂപ്പർ 6E എന്നിങ്ങിനെ മൂന്ന് പാക്കേജുകളാണുള്ളത്. ഇതിൽ സേവറിനും, ഫ്ലക്സി പ്ലസിനും 7 കിലോ ഹാൻഡ് ബാഗിന് പുറമെ, 30 കിലോ ലഗേജും അനുവദിക്കും. എന്നാൽ സൂപ്പർ 6E പാക്കേജിൽ 7 കിലോ ബാഗേജിന് പുറമെ 40 കിലോ ആണ് ലഗേജ് അനുവദിക്കുക.

സേവർ പാക്കേജിൽ മീൽസ് സൌജന്യമായിരിക്കില്ല. എന്നാൽ മറ്റു രണ്ടു പാക്കേജുകളിലും സൌജന്യമായി മീൽസ് വിതരണം ചെയ്യും. കൂടാതെ ഈ പാക്കേജുകൾക്ക് ഫ്രീ സീറ്റ് സേവനവും ലഭിക്കും. ടിക്കറ്റുകൾ ഓണ്ലൈനിൽ ലഭ്യമാണ്.

പ്രവാസികൾക്കും തീർഥാടകർക്കും സൌകര്യപ്രദമായ സമയക്രമമാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജിദ്ദയിൽ നിന്ന് പറപ്പെടുന്ന സമയം രാത്രി 12.40ന് ആയതിനാൽ ആ ദിവസത്തെ ജോലി പൂർത്തിയാക്കിയ ശേഷം എയർപോർട്ടിലെത്തിയാൽ മതിയാകും. കൂടാതെ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്നത് രാത്രി 8.30ന് ആയതും വളരെ സൌകര്യപ്രദമാണ്. ഈ വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് രാത്രി 11.40ന് ജിദ്ദയിൽ ഇറങ്ങാൻ സാധിക്കും. അതിനാൽ തന്നെ തൊട്ടടുത്ത ദിവസം ജോലിക്ക് പോകാനും പ്രാസമുണ്ടാകില്ല.  യാത്രക്ക് വേണ്ടി ഒരു ദിവസം പോലും ജോലി നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാനാകും വിധമാണ് സമയം ക്രമീകരിച്ചിട്ടുളളത്.

പുതിയ സർവീസുകൾ പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസികൾക്കും നോമ്പ് കാലത്ത് ഉംറക്ക് വരാനിരിക്കുന്ന തീർഥാടകർക്കും ഏറെ സഹായകരമാകും.

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!