റിപ്പബ്ലിക് ദിനം: സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകൾ

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് സ്പെഷൽ വിമാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈൻ കമ്പനികൾ. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ഇൻറ്റർ നാഷണൽ ടിക്കറ്റ് നിരക്കിലും ഉൾപ്പടെ ആകർഷകമായ ഇളവാണ് ഗോ ഫസ്റ്റ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യക്കകത്തുളള ആഭ്യന്തര വിമാന യാത്രക്ക് 1199 രൂപ അഥവാ, 55 സൗദി റിയാലും, ഇൻറ്റർ നാഷണൽ യാത്രക്ക് 6.599 രൂപ അഥവാ 470 സൌദി റിയാലുമാണ് ടാക്സുൾപ്പെടെ ഈടാക്കുന്നത്. ജനുവരി 23 നും 26നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക.

12 ഫെബ്രുവരി മുതൽ സെപ്തംബർ 30 വരെ യാത്ര ചെയ്യാനുള്ള സമയ പരിധിയും ലഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർലൈൻ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻ ഹെഡ് ജലീൽ ഖാലിദ് പറഞ്ഞു.

ഓഫറിനുള്ള ടിക്കറ്റുകൾ GO FIRST വെബ്‌സൈറ്റിൽ (www.FlyGoFirst.com) ബുക്ക് ചെയ്യാവുന്നതാണ്.അല്ലെങ്കിൽ GO FIRST ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭിക്കും.

അതേ സമയം സൌദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ അദീലും യാത്രക്കാർക്ക് മികച്ച ഓഫർ പ്രഖ്യാപിച്ചു. സൗദിയിൽ വെറും 55 റിയാലിന് മദീനയടക്കം സൗദിക്കകത്തെ വിവിധ റൂട്ടുകളിൽ ഓഫറുകൾ ലഭ്യമാണ്. 110 റിയാലിന് രണ്ടു ദിശയിലേക്കും ഇതോടെ യാത്ര ചെയ്യാനാകും.

സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങളിലേക്കെല്ലാം ഫ്ലൈ അദീലിന്റെ ഓഫറുകളുണ്ട്. ഏഴു കിലോ ഹാൻഡ് ബാഗ് ഉൾകൊള്ളുന്നതായിരിക്കും ഈ വൺവെ ടിക്കറ്റ് നിരക്ക്. ഓഫർ ടിക്കറ്റുകൾ സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നത് വരെ തുടരും. ജനുവരി 23 മുതൽ ആഭ്യന്തര യാത്രകൾക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.

വിമാന കമ്പനിയുടെ https://flights.flyadeal.com/ar എന്ന വെബ്സൈറ്റ് വഴിയോ ഫ്ലൈ അദീൽ ആപ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

സൗദിക്കകത്തും പുറത്തുമായി 27 കേന്ദ്രങ്ങളിലേക്കാണ് ഫ്ലൈ അദീൽ സർവീസ് നടത്തുന്നത്. റിയാദിൽ നിന്നും ജിദ്ദ, ദമ്മാം എന്നിവക്ക് പുറമെ ബീഷ, അൽബഹ, നജ്റാൻ, ഖുറിയാത്ത്, അൽജൗഫ്, ജസാൻ, തബൂക്, ഹാഇൽ എന്നിവിടങ്ങളിലേക്കും ടിക്കറ്റ് ഈ നിരക്കിലുണ്ട്.

ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും സമാന രീതിയിൽ ടിക്കറ്റുകൾ ലഭിക്കും. എല്ലാ സ്ഥലങ്ങളിൽ നിന്നും തിരികെയാത്രക്കും ഇതേ നിരക്കിൽ ടിക്കറ്റുണ്ടാകും. ടൂറിസം പ്രൊമോഷന്റെ ഭാഗം കൂടിയാണ് ഓഫറുകൾ. ഓഫർ ലഭ്യമാകുന്ന തിയതികളും സൈറ്റിൽ ലഭ്യമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!