ജിദ്ദ-മക്ക റൂട്ടിൽ സൗജന്യ ബസ് സർവീസ് ആരംഭിച്ചു; ജിദ്ദ എയർപോർട്ടിൽ നിന്ന് ഹറം പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം

ജിദ്ദ മക്ക റൂട്ടിൽ തീർഥാടകർക്ക് വേണ്ടി പ്രഖ്യാപിച്ച സൗജന്യ ബസ് സർവീസിൻ്റെ പരീക്ഷണ ഓട്ടം ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിച്ചു. തീർഥാടകർക്കുള്ള യാത്ര സുഖമമാക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ ടെർമിനൽ നമ്പർ ഒന്നിൽ നിന്ന് (പുതിയ ടെർമിനലിലെ ഫിഷ് ടാങ്കിന് സമീപം) മക്കയിലേക്കുള്ള ബസ് പുറപ്പെടും. മക്കയിലെ കിദ്ദിയ സ്റ്റേഷൻ വഴി ഹറം പള്ളിക്ക് സമീപമുളള കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ്  വരെ ബസ് സർവീസ് നടത്തും. ജിദ്ദയിൽ നിന്ന് രാവിലെ 10 മുതൽ രാത്രി 10 മണിവരെ ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും സർവീസുണ്ടാകും.

മക്കയിൽ നിന്ന് ജിദ്ദയിലേക്ക് ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയും ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ബസ് സർവീസ് നടത്തും. ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ (പുതിയ ടെർമിനൽ) ഡിപ്പാർച്ചർ ഏരിയക്ക് സമീപമാണ് ബസ് എത്തിച്ചേരുക.

രാജ്യത്തിനകത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുമായ തീർഥാടകർക്ക് ഈ സേവനം ഉപയോഗിക്കാം. നുസ്ക് ആപ്പ് വഴിയോ തവക്കൽനാ ആപ്പ് വഴിയോ ഉംറ പെർമിറ്റെടുത്ത് വരുന്നവർക്ക് മാത്രമേ ബസിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.

യാത്രക്കാർ ഇഹ്റാം വസ്ത്രത്തിലായിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. രാജ്യത്തിനകത്ത് നിന്ന് വരുന്നവർ തങ്ങളുടെ ദേശീയ തിരിച്ചറിൽ രേഖയും (ഇഖാമ) , വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പാസ്പോർട്ടും യാത്രക്ക് മുമ്പായി കാണിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഇരുദിശയിലേക്കും രണ്ട് മണിക്കൂർ ഇടവേളകളിലും ബസ് സർവീസുകളുണ്ടാകുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!