സൗദി അറേബ്യയിൽ വിദേശ  തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ (റസിഡൻ്റ് പെർമിറ്റ്), വർക്ക് പെർമിറ്റ് ഫീസ്, അവയുടെ പുതുക്കൽ സമയത്തുള്ള ചിലവുകൾ, പുതുക്കാൻ കാലതാമസം വരുത്തിയതിന്റെ പിഴകൾ എന്നിവ തൊഴിലുടമയാണ് വഹിക്കേണ്ടതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളിയെ വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുന്നതാണെങ്കിലും, നിലവിൽ മറ്റൊരു സ്പോണ്സറിൽ നിന്ന് പുതിയ സ്പോണ്സറിലേക്ക് തൊഴിൽ മാറുന്നതാണെങ്കിലും, പ്രൊഫഷൻ മാറ്റമുൾപ്പെടെയുള്ള ചിലവ് വഹിക്കേണ്ടത് പുതിയ തൊഴിലുടമയാണ്.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം അവസാനിച്ചതിന് ശേഷം തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റിന് പുറമേ, തൊഴിൽ മാറ്റുന്നതിനും പോകുന്നതിനും തിരിച്ച് വരുന്നതിനുമുള്ള ചെലവും തൊഴിലുടമയാണ് വഹിക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ തൊഴിൽ നിയമപ്രകാരമുള്ള സേവനാനന്തര ആനുകൂല്യങ്ങൾക്കും തൊഴിലാളി അർഹനാണ്.

തൊഴിൽ കരാർ അവസാനിക്കുന്ന തിയതി, ജോലിക്ക് ജോയിൽ ചെയ്ത തിയതി, തൊഴിൽ ബന്ധം അവസാനിപ്പിക്കൽ, അവസാനം ലഭിച്ച വേതനം എന്നിവ വ്യക്തമാക്കുന്ന ഒരു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തൊഴിലുടമയിൽ നിന്നും തൊഴിലാളിക്ക് സൌജന്യമായി ലഭിക്കാൻ അർഹതയുണ്ടെന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെയുള്ള അന്വേഷണത്തിനുള്ള മറുപടിയിൽ വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273