ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടത്തില്ല; ഫ്രീ സോണിലും ഇളവ് – മന്ത്രാലയം

യുഎഇയില‍െ ചെറുകിട സ്ഥാപനങ്ങളിൽ  സ്വദേശിവൽക്കരണം നടത്താൻ പദ്ധതിയില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവുണ്ട്. നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.

2022ൽ തുടങ്ങിയ നാസിഫ് പദ്ധതി 2026 ആകുമ്പോഴേക്കും 10% ആക്കി വർധിപ്പിക്കും. ഈ പദ്ധതിയിൽ 49 ജീവനക്കാരിൽ താഴെയുള്ള കമ്പനികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നാഫിസ് പദ്ധതിയുടെ ആദ്യഘട്ടം വിജയകരമാണ്. പുതുതായി ജോലിക്കു ചേർന്ന 28,700 പേർ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ അര ലക്ഷത്തിലേറെ സ്വദേശികൾ ജോലി ചെയ്തുവരുന്നു.

ഫ്രീസോണിൽ നിബന്ധനയില്ലെങ്കിലും നിലവിൽ 1600 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ പേർക്കു ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ കമ്പികൾ രംഗത്തെത്തിയതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗാനം അൽ മസ്റൂഇ പറഞ്ഞു.

നിശ്ചിത ശതമാനത്തെക്കാൾ സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികൾക്ക് ലഭിക്കുന്ന ആനുകൂല്യമാണ് ഇത്തരം നടപടികളിലേക്ക് കമ്പനികളെ ആകർഷിക്കുന്നത്. നിലവിൽ 13,000 കമ്പനികളാണ് 2% സ്വദേശിവൽക്കരണം നടപ്പാക്കിയത്. 2024ഓടെ ഇത് 4% ആക്കി വർധിപ്പിക്കണം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!