തവക്കൽനയിൽ ചാറ്റ് സേവനം ആരംഭിച്ചു; തൽക്ഷണം മറുപടി ലഭിക്കും

സൌദി അറേബ്യയിലെ തവക്കൽന ആപ്ലിക്കേഷൻ തൽസമയ ചാറ്റ് സേവനം ആരംഭിച്ചു. തവക്കൽന ഖിദ്മാത്ത് (തവക്കൽന സേവനങ്ങൾ) ആപ്ലിക്കേഷനിലെ സാധാരണ സംശയ നിവാരണത്തിന് ഗുണഭോക്താക്കൾക്ക് സഹായകരമാകുന്നതാണ് ചാറ്റ് സേവനം.

തവക്കൽനാ ഖിദ്മാത്ത് (തവക്കൽനാ സേവനങ്ങൾ) എന്ന ആപ്ലിക്കേഷൻ തുറന്ന ശേഷം, സ്ക്രീനിൻ്റെ  മുകളിലുള്ള ഗുണഭോക്താവിൻ്റെ ഫോട്ടോയിൽ അമർത്തണം. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ നിന്നും Contact Us എന്ന ഒപ്ഷനിൽ പ്രവേശിച്ചാൽ തവക്കൽനയുമായി ബന്ധപ്പെടാനുള്ള നാല് മാർഗങ്ങൾ കാണാം. അതിൽ നിന്നും Direct Chat എന്ന ഒപ്ഷനാണ് ചാറ്റ് സേവനത്തിനായി ഉപയോഗിക്കേണ്ടത്. 

തവക്കൽനയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, വിവരങ്ങൾ അന്വേഷിക്കാനും ഈ സേവനം ഉപയോഗിക്കാം. കാല താമസം കൂടാതെ തൽക്ഷണം മറുപടി ലഭിക്കുമെന്നതാണ് ചാറ്റ് സേവനത്തിൻ്റെ പ്രത്യേകത.

ഇത് കൂടാതെ ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാനും, ഇമെയിൽ അയക്കാനും, ട്വിറ്റർ വഴി കാര്യങ്ങൾ അന്വേഷിക്കാനും Contact Us എന്ന ഒപ്ഷനിൽ പ്രവേശിച്ചാൽ സൌകര്യമുണ്ട്.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!