അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ച് വരാനുള്ള ഒരുക്കത്തിനിടെ മലയാളി ഷോക്കേറ്റ് മരിച്ചു

സൗദിയിൽ നിന്നും അവധിക്ക് പോയ മലയാളി പ്രവാസി നാട്ടിൽ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴയിലെ പെരുവക്കാട് സ്വദേശി പാലത്തിങ്ങൾ ഷാഫിയാണ് മരിച്ചത്. 45 വയസായിരുന്നു. പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

22 വർഷത്തോളമായി പ്രവാസിയായിരുന്ന ഷാഫി ജിദ്ദയിലെ കന്ദറിയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ അടുത്തിടെയാണ് നാട്ടിലേക്ക് അവധിക്ക് പോയത്. അടുത്ത മാസം നാലിന് ജിദ്ദയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി വിമാന ടിക്കറ്റും എടുത്തിരുന്നു. അതിനിടെയാണ് ആകസ്മികമായ മരണം സംഭവിച്ചത്.

പരേതനായ പാലത്തിങ്ങൽ മുഹമ്മദാണ് പിതാവ്, മാതാവ്: മറിയ,

ഭാര്യ: സീനത്ത്, മക്കൾ: മുഹമ്മദ്‌ അമീർ, മുഹമ്മദ്‌ സഫ്‌വാൻ.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share