തെരുവ് നായകൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ നിയന്ത്രണംവിട്ട കാർ ഇടിച്ച് തെറിപ്പിച്ചു – വീഡിയോ

തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ. ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്. ശനിയാഴ്ച രാത്രിയാണ് സംഭവം..

തേജസ്വിതയും അമ്മ മഞ്ജിദെർ കൗറും തെരുവോരത്ത് നായ്ക്കൾക്ക് തീറ്റ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തുവന്നു. യു ടേൺ എടുത്തു പാഞ്ഞുവന്ന ആഡംബര കാർ ആണ് ഇടിച്ചത്.

രക്തത്തിൽ കുളിച്ചു കിടന്ന തേജസ്വിതയെ രക്ഷിക്കണമെന്ന്  അപേക്ഷിച്ചെങ്കിലും ആരും തയാറായില്ലെന്നും തുടർന്ന് വീട്ടിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും വിളിച്ചറിയിക്കുകയായിരുന്നുവെന്നും തേജസ്വിതയുടെ അമ്മ പറഞ്ഞു.

ബിരുദധാരിയായ തേജസ്വിത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റെങ്കിലും യുവതി അപകട നില തരണം ചെയ്തു. ഇടിച്ച കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share