തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സൌദിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഇടിയും, മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
റിയാദിലും അൽ-ഖസിമിലും നാളെ (തിങ്കൾ) ഉച്ചക്ക് ഒരു മണി വരെ സാമാന്യം ശക്തമായ മഴ പെയ്യാനിടയുണ്ട്. കൂടാതെ മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും നേരിയ തോതിൽ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൂടൽ മഞ്ഞ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂടൽ മഞ്ഞ് മൂലം തിങ്കളാഴ്ച രാവിലെ 9 മണിവരെ കാഴ്ച ദൈർഘ്യം കുറയും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റിയാദ്, കിഴക്കൻ പ്രവിശ്യ, ഖാസിം, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, അസിർ, അൽ-ബഹ, ജിസാൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273