പ്രധാനമന്ത്രിയുടെ റാലിയിൽ സുരക്ഷാ വീഴ്ച; ബാരിക്കേഡ് ചാടികടന്ന് പൂമാലയുമായി ഓടിയെത്തിയ യുവാവ് തൊട്ടരികിൽ – വിഡിയോ

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരാൾ മാലയുമായി ഓടിയെത്തി. കർണാടകയിലെ ഹുബ്ബാലിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയയാളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹുബ്ബാലിയിൽ 29–ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്ബോർഡിൽ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയിൽ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സംഭവം.

 

ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടടുതെത്തി. ഉടൻതന്നെ അപകടം മണത്ത സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി. അപ്പോഴേയ്ക്കും ഇയാൾ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേൽപ്പിച്ചിരുന്നു. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റിൽ വയ്ക്കുന്നത് വിഡിയോയിൽ കാണാം.

 

 

അതേസമയം, കനത്ത സുരക്ഷയുണ്ടായിട്ടും ഇയാൾ എങ്ങനെയാണ് പ്രധാനമന്ത്രിക്കരികിൽ എത്തിയെന്ന് വ്യക്തമല്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!