അറ്റകുറ്റപണിക്കിടെ വിമാനത്തില്‍നിന്നു വീണു; എയര്‍ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം

അറ്റകുറ്റപണിക്കിടെ വിമാനത്തില്‍നിന്നു താഴെവീണ് എയര്‍ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എഞ്ചിനീയറായ റാംപ്രകാശ് സിങാ(56)ണ് മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

നിര്‍ത്തിയിട്ടിരുന്ന വിമാനം സര്‍വ്വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു.

തലയ്ക്ക്‌ സാരമായി പരിക്കേറ്റ റാംപ്രകാശിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share