സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി; വിദേശികൾക്കും പൗരത്വം നേടാം

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തികൊണ്ട് രാജകൽപ്പനയിറങ്ങി. നിലവിലെ പൗരത്വ നിയമം  (ആർട്ടിക്കിൾ 8) ഭേതഗതി വരുത്തികൊണ്ടാണ് നിയമത്തിൽ കാതലായ മാറ്റം വരുത്തിയത്. പുതിയ മാറ്റമനുസരിച്ച് കൂടുതൽ വിദേശികൾക്ക് പൗരത്വം നേടാനാകും.

പുതിയ ഭേദഗതിയനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച ഒരു കുട്ടിക്ക് ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെ സൗദി പൗരത്വം നൽകും.

ആർട്ടിക്കിൾ നമ്പർ 9 ലെ ഭേദഗതി പ്രകാരം പ്രത്യേക നിബന്ധനകൾ പാലിക്കുന്ന ഒരു വിദേശിക്കും സൗദി അറേബ്യൻ പൗരത്വം നൽകാം. പ്രായപൂർത്തിയായവർക്ക് മാത്രമേ പൗരത്വത്തിനായി അപേക്ഷിക്കാനാകൂ. അപേക്ഷകൻ സൗദിയിൽ ഇഖാമ ഉള്ളവനായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

അപേക്ഷകൻ തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സൗദിയിലുള്ള ആളായിരിക്കണം. ഏതെങ്കിലും കുറ്റകൃത്യത്തിന് ആറുമാസത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചവർക്കും, പെരുമാറ്റ ദൂഷ്യമുള്ളവർക്കും വികലമനസുള്ളവർക്കും പൌരത്വം ലഭിക്കില്ല.

അറബി ഭാഷ നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനും കഴിവുണ്ടായിരിക്കുണമെന്നും വ്യവസ്ഥയുണ്ട്.

 

കൂടുതൽ വിവരങ്ങൾ ഉടൻ…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

———————————————————————————————————————————————

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!