മക്കയിൽ പ്രവാസി മഴ വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച സംഭവത്തെ കുറിച്ച് മരണപ്പെട്ടയാളുടെ മകൻ വിശദീകരിക്കുന്നു – വീഡിയോ

മക്കയിലെ കുദായ് ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസം മഴവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി മരണപ്പെട്ട പ്രവാസിയുടെ മകൻ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിച്ചു.

അബു താലിബ് അബ്ദുൽ ഹക്കീം സയ്യിദ് അലി എന്ന 43 കാരനായ ബർമ്മ സ്വദേശിയാണ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി മരണപ്പെട്ടത്. മഴവെള്ളം കുത്തിയൊലിച്ച് വരാൻ തുടങ്ങിയതോടെ റോഡിരികിൽ പാർക്ക് ചെയ്തിരുന്ന പാല വാഹനങ്ങളും ഒലിച്ച് പോകാൻ തുടങ്ങി. ഈ സമയത്ത് അവിടെ പാർക്ക് ചെയ്തിരുന്ന തങ്ങളുടെ ഫോർച്ച്യൂണർ കാറും ഒഴുക്കിൽപ്പെട്ടു. ഇത് തിരിച്ച് പിടിക്കുവാനായാണ് തന്റെ പിതാവ് പുറത്തിറങ്ങിയതെന്ന് മരിച്ച പ്രവാസിയുടെ മകൻ വസീം പറഞ്ഞു.

 

എന്നാൽ കാറ് തിരിച്ച് പിടിക്കാനായി പോയ പിതാവ് കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിൽ ഒലിച്ച് പോകുകയായിരുന്നുവെന്നും മകൻ വ്യക്തമാക്കി. ഒലിച്ച് പോകുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ഒരു ഇരുമ്പ് വേലിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപത്തെല്ലാം നിസ്സഹായതോടെ ആളുകൾ നോക്കിനിൽക്കെ എൻ്റെ പിതാവ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ച് പോകുന്നത് കാണേണ്ടിവന്നു. പിന്നീട് അപകട സ്തലത്തിനും15 കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള മക്കയിലെ അല്‍ ഉകൈശിയ ഡിസ്ട്രിക്ടില്‍ വെച്ചാണ് പിതാവിൻ്റെ മൃതദേഹം കണ്ടെത്തിയതെന്നും മകൻ വസീം വിശദീകരിച്ചു.

 

നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ മൃതദേഹം അൽ-നൂർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ഹോട്ടലിൽ ഷെഫ് ആയി ജോലിചെയ്യുകയായിരുന്നു മരണപ്പെട്ട പ്രവാസി. ഭാര്യയും ഒരു മകനും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.

 

മക്കയിൽ മഴവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ റോഡരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും മഴവെള്ളപ്പാച്ചിൽ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് നിരന്തരം ജനങ്ങളെ ഓർമപ്പെടുത്തികൊണ്ടിരിക്കുന്നുണ്ട്. കൂടാതെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ ആറ് കേന്ദ്രങ്ങളും നിർദേശിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

അപകടത്തിൻ്റെ വീഡിയോ കാണാം:

 

Share
error: Content is protected !!