റൊണാൾഡോയുടേയും മെസ്സിയുടെയും പേരും നമ്പറുമുള്ള നമ്പർ പ്ലേറ്റുള്ള കാറുകൾ; വൻ വില പറഞ്ഞിട്ടും വിൽക്കാൻ സൗദി വ്യവസായി തയ്യാറാകുന്നില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് കുടുംബപ്പേര് (DUN) നമ്പർ പ്ലേറ്റായുള്ള കാറിന് 1.3 ദശലക്ഷം റിയാൽ (ഏകദേശം 2 കോടി 86 ലക്ഷത്തിലധികം രൂപ) വില പറഞ്ഞിട്ടും വിൽക്കാൻ തയ്യാറായില്ലെന്ന് റിപ്പോർട്ട്. DUN 7 എന്ന നമ്പർ പ്ലേറ്റാണ് വൻ തുക വില പറഞ്ഞിട്ടും സൌദിയിലെ ഹായിലിൽ ഉള്ള വ്യവസായി കൊടുക്കാൻ തയ്യാറാകാതിരുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ നസർ കരാർ ഒപ്പിട്ടതോടെ തൻ്റെ നമ്പർ പ്ലേറ്റിന് ജനപ്രീതി വർധിച്ചുവെന്ന് കാറിൻ്റെ ഉടമ ബറാക്ക് അൽ അൽവാൻ പറഞ്ഞു.

 

 

അർജൻ്റീനിയൻ ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ പേരും ജേഴ്സി നമ്പറുമുളള മറ്റൊരു നമ്പർ പ്ലേറ്റും തൻ്റെ പക്കലുണ്ടെന്നും, വലിയ തുക ലഭിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!