പ്രവാസി യുവാവിനെ കാണിനില്ലെന്ന് കുടുംബം; ഒളിപ്പിക്കാൻ ശ്രമിക്കരുതെന്ന് അജ്ഞാതരുടെ ഭീഷണി

മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ പ്രവാസി യുവാവിനെ കാണാനില്ലെന്നു പൊലീസിൽ പരാതി. വാഴക്കാട് മണന്തലക്കടവ് സ്വദേശി ആഷിക്കിനെ (28 ) കാണാനില്ലെന്ന് ഭാര്യയും ബന്ധുക്കളുമാണ് പൊലീസിൽ പരാതി നൽകിയത്.  കഴിഞ്ഞ വർഷമാണ് ആഷിക് ജോലിക്കായി ദുബായിലേക്കു പോയത്. കഴിഞ്ഞ 18ന് ആണ് അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് കുടുംബ പറഞ്ഞു.

അന്നു രാത്രി ഭാര്യയുടെ നമ്പറിലേക്ക് ഗൾഫിൽനിന്ന് അജ്ഞാതനായ ഒരാൾ വിളിച്ച് ആഷിക് നാട്ടിലെത്തിയിട്ടുണ്ടന്നും അവനെ ഒളിപ്പിക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാർ ആഷിക്കുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പിറ്റേ ദിവസം ഒരു സംഘമാളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടർന്ന് കുടുംബം 22ന് വാഴക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വർണക്കടത്ത് സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായി എസ്ഐ വിജയരാജൻ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share

One thought on “പ്രവാസി യുവാവിനെ കാണിനില്ലെന്ന് കുടുംബം; ഒളിപ്പിക്കാൻ ശ്രമിക്കരുതെന്ന് അജ്ഞാതരുടെ ഭീഷണി

Comments are closed.

error: Content is protected !!