റിയാദില്‍ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍

റിയാദ്: റിയാദിലെ ധനകാര്യ കേന്ദ്രത്തിലുള്ള ഒരു കെട്ടിടത്തിന് ഹൂതി ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചതാണ് ഈ വിവരം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന്റെ തെക്കുഭാഗത്ത്, അനുവാദമില്ലാത്ത പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് സൂപ്പര്‍ ടാങ്കറുകള്‍ മൈനുകളില്‍ തട്ടി തീപിടിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) നാവികസേന അറിയിച്ചു. അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇവയുടെ സഞ്ചാരം. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം തുടരാന്‍ അനുവദിക്കില്ലെന്ന് ഐ ആര്‍ ജി സി വക്താവ് ഹുസൈന്‍ മൊഹെബ്ബി വ്യക്തമാക്കി.

അതിനിടെ, ഒരു വര്‍ഷത്തിലേറെയായി നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ശേഷം, ഗസയില്‍ നടത്തിയ ആദ്യ കരസേനാ ആക്രമണം അവസാനിപ്പിച്ചതായി ഇസ്‌റാഈല്‍ അറിയിച്ചു.

Share