റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരണത്തിന് കീഴടങ്ങി
റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും എംബസി അധികൃതർ അറിയിച്ചു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് മരിച്ചത്.


