മദ്യപാനത്തിനിടെ തർക്കം; ചവറയിൽ യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശിയായ മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം.
മുഖ്യപ്രതി ശിവരാജ്, കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻതന്നെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബിലാൽ മരിച്ചിരുന്നു.


