നാല് ദിവസത്തെ ട്രാൻസിറ്റ് വിസ എല്ലാ രാജ്യക്കാർക്കും അനുവദിക്കും; മറ്റു രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് പുതിയ സേവനം ആശ്വാസമാകും
സൌദിയിലേക്ക് വിമാനമാർഗം വരുന്ന സന്ദർശകർക്കുള്ള ട്രാൻസിറ്റ് വിസ എല്ലാ രാജ്യക്കാർക്കും ലഭ്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ കാര്യ അണ്ടർ സെക്രട്ടറി അലി അൽ-യൂസഫ് വ്യക്തമാക്കി.
സൌദി വിമാനത്താവളങ്ങളിലിറങ്ങി മറ്റു രാജ്യങ്ങലിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സേവനമാണ് ട്രാൻസിറ്റ് വിസ. രാജ്യത്തെത്തുന്നത് മുതൽ 96 മണിക്കൂർ വിസക്ക് കാലാവധിയുണ്ടാകും. ഇതിനുളളിൽ ഉംറ ചെയ്യുവാനും, മദീന സന്ദർശനം പൂർത്തിയാക്കുവാനും, മറ്റു പരിപാടികളിൽ പങ്കെടുക്കാനും അനുവാദമുണ്ട്. എന്നാൽ ഈ വിസയിലെത്തുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമുണ്ടാകില്ല.
പുതിയ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചതോടെ സൌദിയെ ഇടത്താവളമാക്കിയാകും ഇനി മിക്ക യാത്രക്കാരും സഞ്ചരിക്കുകയെന്ന് അലി അൽ യൂസഫ് പറഞ്ഞു. ഇത് സൌദിയിലെ സന്ദർശകരുടെ എണ്ണം വർധിക്കുവാനും വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുവാനും സഹായിക്കും. ഇത് രാജ്യത്തെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
സൌദി എയർലൈൻസിലനും ഫ്ളൈനാസിലും ടിക്കറ്റെടുക്കുന്നവർക്ക് തികച്ചും സൌജന്യമായാണ് ട്രാൻസിറ്റ് വിസ അനുവദിക്കുന്നത്. നാല് ദിവസം അഥവാ 96 മണിക്കൂർ രാജ്യത്തെവിടെയും സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യാം. എന്നാൽ വിസക്ക് മൂന്ന് മാസത്തെ കാലാവധിയുണ്ടായിരിക്കും. അതായത് വിസ ലഭിച്ചവർക്ക് സൌദിയിലേക്ക് വരാൻ മൂന്ന് മാസം വരെ കാലാവധിയുണ്ടിരിക്കും. എന്നാൽ രാജ്യത്തെത്തിയാൽ പരമാവധി നാല് ദിവസം മാത്രമേ തങ്ങാനാവൂ എന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ടിക്കറ്റിനൊടൊപ്പം വളരെ വേഗത്തിൽ തന്നെ വിസ അനുവദിക്കുന്നതാണ്. ഇതിനായി യാത്രക്കാരൻ്റെ ഫോട്ടോ അപ് ലോഡ് ചെയ്യണം. ഫോട്ടോ പതിച്ച വിസയാണ് ലഭിക്കുക.
പുതിയ സേവനം പ്രാബല്യത്തിലായതോടെ സൌദിയിലേക്കുള്ള സന്ദർശകരുടെ എണ്ണം ഉയരുമെന്നാണ് ട്രാവൽ രംഗത്തുള്ളവരും അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം വളരെയധികം ഉയരും. എല്ലാ രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ ലഭിക്കുമെന്നതിനാൽ ഇത് ഇന്ത്യക്കാർക്കും ഉപകരിക്കും. സൌദിക്ക് പുറത്തുള്ള രാജ്യങ്ങളിൽ കഴിയുന്ന മലയാളികളുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ സൌദി വഴിയാക്കിയാൽ ഉംറ ചെയ്യുവാനും, മദീ സന്ദർശനത്തിനും അവരം ലഭിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273