റിയാദിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുൾപ്പെടെയുള്ളവർ പുതിയതായി ജോലിക്കെത്തിയവർ

സൌദിയിലെ റിയാദിൽ ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് മലപ്പുറം സ്വദേശികളുൾപ്പെടെ ആറ് ഇന്ത്യക്കാർ ദാരുണമായി മരിച്ചു. മലപ്പുറം കുറ്റിപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. അബ്ദുൽ ഹക്കീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിൽ എത്തിയത്.

തമിഴ്നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ മിസ്‌ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റു നാലുപേർ. ഇന്ന് പുലർച്ചെ 1.30നായിരുന്നു ഇവർ താമസിക്കുന്ന സ്ഥലത്ത് അഗ്നിബാധയുണ്ടായത്. എ.സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരായിരുന്നു ഇവർ. ഇന്നലെ (വ്യാഴാഴ്ച) യാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖപോലും ലഭിച്ചത്. ഇന്ന് പുലർച്ചെ റിയാദിലെ മലയാളികൾ ഉറക്കമുണർന്നത് ഞെട്ടിക്കുന്ന ദുരന്ത വാർത്ത കേട്ടുകൊണ്ടാണ്. വാർത്ത അറിഞ്ഞ ഉടൻ തന്നെ സാമൂഹിക പ്രവർത്തകരും നാട്ടുകാരും ഹോസ്പിറ്റലുകൾ അന്വേഷിച്ച് അവിടേക്കെത്തി കൊണ്ടിരുന്നു.

മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകകയാണെന്ന് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ അറിയിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ഉദ്യോഗസ്ഥരും മറ്റു സന്നദ്ധ പ്രവർത്തകരും നാട്ടുകാരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സജീവ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!